Ente jilla app;പ്രവാസികളെ… ഇനി സര്‍ക്കാര്‍ ഓഫീസ് വിവരങ്ങള്‍ നിങ്ങളുടെ വിരൽത്തുമ്പിൽ കിട്ടും:അതും ഒറ്റ ക്ലിക്കിൽ
Ente jilla app;ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും വിവരങ്ങള്‍ മൊബൈല്‍ ഫോണിൽ കിട്ടും. അതിന് വേണ്ടി പ്ലെ സ്റ്റോറിൽ നിന്നും ഒരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ആക്കിയാൽ മതി. സർക്കാർ വിവരങ്ങള്‍ വിരൽത്തുമ്പിൽ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് “എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍” സജ്ജമാകുന്നു.
റവന്യൂ, പൊലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യം, തദ്ദേശഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷന്, മൃഗസംരക്ഷണം, ഫിഷറീസ്, വിദ്യാഭ്യാസം, വ്യവസായം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, അക്ഷയ, കോളജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹിക നീതി, അഗ്നിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്മെൻറ്, വനം, എക്സൈസ്, ജി.എസ്.ടി, തുറമുഖം, ജന്‍ ഔഷധി സ്റ്റോറുകൾ തുടങ്ങിയ ഓഫീസുകളുടെ വിവരങ്ങൾ ആണ് ഈ ആപ്പിൽ ഉള്ളത്. കൂടാതെ മറ്റ് പ്രധാന ജില്ല ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കണ്ടു പിടിക്കാൻ ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഓപ്ഷനുകളും ഇതിൽ ഉണ്ട്.
– ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ജില്ലകളുടെ പേരാണ് ആദ്യം കാണുന്നത്. അതില്‍ നിങ്ങളുടെ ജില്ല തെരഞ്ഞെടുക്കാം. തുടർന്ന് തുറന്നു വരുന്ന പേജില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ ഐക്കണുകള്‍ നമുക്ക് കാണാൻ കഴിയും.
കൂടാതെ പ്രധാനപ്പെട്ട ഓഫീസുകളുടെ വിശദ വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. ഓഫീസിന്റെ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പോസ്റ്റല്‍ വിലാസം, ലൊക്കേഷന്‍ (സ്ഥാനം) എന്നിവയോടൊപ്പം ഓഫീസിന്റെ സേവനങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്ക് അറിയാനും അഭിപ്രായം നല്‍കാനുമുള്ള സൗകര്യവും ആപ്ലിക്കേഷനിൽ ഉണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെൻറര്‍ വികസിപ്പിച്ച എന്റെ ജില്ല എന്നനആപ്ലിക്കേഷനിൽ ഉളളത്.
മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് ഓരോ ഓഫീസിന്റെയും പ്രവര്‍ത്തനം ആപ്പിലൂടെ നിരീക്ഷിക്കാൻ കഴിയും. ഇ-മെയില്‍ അയക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിൽ ഉണ്ട്. പൊതു ജനങ്ങള്‍ നല്കുന്ന റേറ്റിങ്ങും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്ക്കും കാണാൻ സാധിക്കും. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകള്‍ സെര്‍ച്ച് ചെയ്ത് ഇത് കണ്ടെത്താൻ സൗകര്യം ഉണ്ട്.
ഈ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍ വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
ആപ്ലിക്കേഷൻ ഇനിയും പൂർണമായി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും വിശദാംശം ഉടന്‍ ജില്ല നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെൻററിന് (എൻ.ഐ.സി) നല്‍കണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ജില്ല തല ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു.
ആപ്പിനെ കുറിച്ച് എറണാകുളം ജില്ലാ കളക്ടർ പറഞ്ഞത് ഇങ്ങനെ;-
‘എന്റെ ജില്ല’ ആപ്പ് റെഡി.
സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ അടുത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണ കേന്ദ്രത്തിന്റെ പിന്തുണയോടെ എൻ.ഐ.സി തയ്യാറാക്കിയ മൊബൈൽ ആപ്ളിക്കേഷനാണ് ‘എന്റെ ജില്ല’.
ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളിലേക്ക് വിളിക്കാനും മെയിൽ അയക്കാനും അവയുടെ പ്രവർത്തനം വിലയിരുത്തി ഗ്രേഡിംഗ് നടത്താനും അവസരമൊരുക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഓരോ ഓഫീസിനേയും കുറിച്ച് ജനങ്ങൾ നടത്തുന്ന വിലയിരുത്തൽ ജില്ലാ കളക്ടർ നിരന്തരം പരിശോധിക്കും.
ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഓരോരുത്തരും നടത്തുന്ന വിലയിരുത്തൽ രഹസ്യമായി സൂക്ഷിക്കും. പൊതു സേവനങ്ങൾ കൂടുതൽ ഫലപ്രദമായും ഉത്തരവാദിത്വത്തോടെയും ലഭ്യമാക്കാൻ ഈ ആപ്പിനെ ഉപയോഗപ്പെടുത്തുമല്ലോ… കളക്ടർ പറഞ്ഞു.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക
https://play.google.com/store/apps/details?id=org.nic.entejilla
Comments (0)